NEWS
ശക്തമായ മഴയിലും കാറ്റിലും കുരട്ടിശ്ശേരി വില്ലേജിൽ വ്യാപക നാശനഷ്ടം
27/06/2026 09:51 PM IST
nila

മാന്നാർ: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലും കാറ്റിലും കുരട്ടിശ്ശേരി വില്ലേജിൽ വ്യാപക നാശനഷ്ടം. കഴിഞ്ഞ ദിവസം പകൽ വീശിയടിച്ച ശക്തമായ കാറ്റിൽ വിഷവർ ശേരിക്കര മുറിയിൽ കൊച്ചു വീട്ടിൽ കിഴക്കേതിൽ നിർമലയുടെ വീടിന്റെ മേൽക്കൂര തകർന്നു വീണു.
അപകട സമയത്ത് നിർമലയും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മേൽക്കൂര തകർന്നതിനെ തുടർന്ന് വീടിന് ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു.
സംഭവത്തെ തുടർന്ന് റവന്യൂ അധികൃതർ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











